Wednesday, June 30, 2010

സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുമ്പോള്‍.....

നിലാവുള്ള രാത്രിയില്‍ നക്ഷത്രങ്ങളെയും
എണ്ണിയിരിക്കുമ്പോള്‍ വെറുതെ ഞാന്‍ മോഹിക്കാറുണ്ട് ,
നൊമ്പരമുയര്‍ത്തി വിടരുന്ന സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചിരുന്നെങ്കില്‍
കുട്ടിത്തം വിട്ടുമാറാത്ത ഹരിതഭൂമിയില്‍ നിന്നും ചെന്താമര
ഇതളുകളായി മാനം മുട്ടെ പറക്കമായിരുന്നെന്നു........

പണി കഴിഞ്ഞു റൂമിലെത്തുമ്പോള്‍ സമയം പതിനൊന്നു മണിക്ക്
അഞ്ചു മിനുട്ട്...
മുറിയില്‍ ആരുമില്ല..ആര്‍ക്കും പണി കഴിഞ്ഞിട്ടുണ്ടാവില്ല..
തീരെ വയ്യാത്തത് കൊണ്ട് ലേറ്റ് ഓഫ്‌ ചെയ്തു ഞാന്‍ കിടക്കയിലേക്ക് വീണു.
പക്ഷെ ഉറക്കം വന്നില്ല..
ഇരുട്ട് വീണ മുറിക്കുള്ളില്‍ നിന്നും വെളിച്ചമുള്ള ഇടനാഴിയിലേക്ക്‌
ഇമ വെട്ടാതെ ഞാന്‍ നോക്കികൊണ്ട് കിടന്നു..
ഒരു കാല്‍ പെരുമാറ്റം കേട്ടുവോ..?
ഇല്ല..പക്ഷെ , കേട്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയ്‌..
അല്ലെങ്കില്‍, ഇന്നും ഞാന്‍ ആശിക്കുന്നു...ആ കാല്‍ പെരുമാറ്റത്തിനായ്.......

തണുത്തുറഞ്ഞ പ്രതീക്ഷകള്‍......

"വെറുതെ മൊഴിഞ്ഞ വാക്കുകള്‍ക്ക് ശബ്ദമില്ലാതെ പോയത്
നിന്റെ മൌനത്തിന്റെ ശക്തി കൊണ്ടായിരുന്നോ...?
ആശിച്ച പോലെ ഒന്ന് കാണാതെ പോയതും,
ദൂരേക്ക്‌ നടന്നകതും നിന്‍റെ മൗനം എനിക്ക് നല്‍കിയ
സ്നേഹ സമ്മാനങ്ങള്‍ ആയിരുന്നോ...?
പ്രതീക്ഷകള്‍ തണുത്തുറഞ്ഞ ഈ നിമിഷം
എവിടെയായാലും...
ഒരിക്കലെങ്കിലും....
ഒരു വാക്കെങ്കിലും...
നിനക്ക് പറയാമായിരുന്നില്ലേ.......
അതോ...!!
അത്രയ്ക്ക് വെറുത്തു പോയോ എന്നെ...????"

Wednesday, June 23, 2010

കഴിഞ്ഞു പോയ കാലം കാറ്റിനക്കാരെ....

കഴിഞ്ഞു പോയ കാലം കാറ്റിനക്കാരെ....
കൊഴിഞ്ഞു പോയ കാലം കടലിനക്കരെ ...
ഓര്‍മകളെ നിന്നെയോര്‍ത്തു കരയുന്നു ഞാന്‍ ...
നിന്‍റെ ഓര്‍മകളില്‍ വീണുടഞ്ഞു പിടയുന്നു ഞാന്‍..

മങ്ങുന്ന ഓര്‍മ്മകള്‍..

"ഓര്‍മ്മകള്‍ മറവിയുടെ മാറാല കൊണ്ട് മൂടപ്പെട്ടു കഴിഞ്ഞാല്‍
ഒരിക്കലും മറക്കാന്‍ കഴിയാത്ത ചിലരെ
ഓര്‍മ്മയുടെ വെളിച്ചത്തേക്ക് കൊണ്ട് വരാന്‍
ഒരുപാട് പ്രയാസപ്പെടേണ്ടി വരും...."

നിലാവില്ലാത്ത ഒരു രാത്രി...

ആകാശം കാര്‍മേഘം കൊണ്ട് മൂടപ്പെട്ട ഈ രാത്രിയില്‍....
വെറുതെ ആകാശവും നോക്കി നിന്നപ്പോള്‍...
എപ്പോഴോ...നിന്റെ ഓര്മ എന്നെ തേടിയെത്തി....
തുമ്പ പൂവിന്‍ വിശുദ്ധിയും,തുളസീ ദളത്തില്‍ നിന്നുറ്റിവീഴും -
മഞ്ഞിന്‍ കണംപോലെ പരിശുധമായിരുന്ന പ്രണയത്തില്‍-
നീ നല്‍കിയ ആ നല്ല ഓര്‍മകളുമായി ഞാന്‍ ഇവിടെ കാത്തിരിക്കുന്നു....
ഒരിക്കലും നിനക്ക് എന്‍റെ അടുത്തെത്താന്‍ കഴിയില്ലെന്നറിഞ്ഞിട്ടും
വെറുതേ ഞാന്‍ കാത്തിരിക്കുന്നു.........സിന്ദൂരം ചാര്‍ത്താന്‍ വെമ്പി നില്‍ക്കുന്ന
സന്ധ്യയായി,എന്‍റെ അധരങ്ങള്‍ ചാലിച്ച നിന്‍ അനുരാഗത്തിനായ്
എത്രയെത്ര സന്ധ്യകളില്‍ സ്വപ്നത്തിന്‍റെ നൂലുകളില്‍ നാം ഊഞ്ഞാലാടി....
ഓര്‍മ്മകള്‍ മനസ്സില്‍ തിരയടിക്കുമ്പോള്‍ നിനക്ക് വേണ്ടി തൂവുന്നു എന്‍ മിഴികള്‍......
ഇനിയും ആ സന്ധ്യക്കുവേണ്ടി മായാത്ത,ഒരിക്കലും മരിക്കാത്ത ഓര്‍മകളും പേറി
കാത്തിരിക്കുന്നു ഞാന്‍...








ഓര്‍മ്മകള്‍....മരിക്കുമോ...ഓളങ്ങള്‍...ജനിക്കുമോ....

"ഓര്‍മകള്‍ക്ക് പുകമഞ്ഞിന്റെ ലഗവമാണോ,
ഉരുകി തിളയ്ക്കുന്ന ലോഹ ലായനിയുടെ പിരിമുരക്കമാണോ എന്നെനിക്കറിയില്ല...
പക്ഷെ...നിമിഷങ്ങള്‍ക്ക് നൊമ്പരതിന്റെ ചൂടുണ്ട്,
ആകുലതകളുടെ- വേവലാതിയുണ്ട,
ഒര്മപ്പെടുതലിന്റെ തിരിച്ചറിവുണ്ട്......"

മാഞ്ഞു പോകുന്ന ഓര്‍മ്മകള്‍....

"ഓര്‍ക്കുന്നതും നാം....
ഓര്‍ക്കാന്‍ ശ്രമിക്കുന്നതും നാം....
ഓര്‍ക്കതിരിക്കുന്നതും നാം....
വിട പറയാന്‍ മാത്രമായ്‌ ചില ബന്തങ്ങള്‍ മണ്ണില്‍....."

Monday, June 21, 2010

ഓര്‍മ്മകള്‍ മരിക്കുന്നു....

"ഓര്‍മ്മകള്‍ മറവിയുടെ മാറാല കൊണ്ട് മൂടപ്പെട്ടു കഴിഞ്ഞാല്‍ ,
മറക്കാന്‍ കഴിയാത്ത ചിലരെ ഓര്‍മയുടെ വെളിച്ചത്തേക്ക് കൊണ്ട് വരാന്‍
ഒരുപാടു പ്രയാസപ്പെടേണ്ടി വരും...."