Thursday, August 12, 2010

ഓടിപ്പോയ എന്‍റെ കുട്ടിക്കാലം...............

"ഓര്‍മ്മിക്കാനും,ഓമനിക്കാനും ഒരുപാടു ഓര്‍മ്മകള്‍ നല്‍കിയ-
ഓണ നാള്‍ വീണ്ടും വരവായ്.....
മനസ്സില്‍ ഒരുപാടു ഓര്‍മ്മകള്‍ കൂട് വെച്ച് തന്ന ആ കുട്ടിക്കാലം..
വീണ്ടും ആ കാലത്തേക്കു മടങ്ങാന്‍ മനസ്സ് വല്ലാതെ വാശി പിടിക്കുന്നു......
ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെങ്കിലും ഒരിക്കല്‍ കൂടി ആ നല്ല
ദിനങ്ങള്‍ വന്നെങ്കിലെന്നു ഞാന്‍ വല്ലാതെ ആഗ്രഹിച്ചു പോകുന്നു...
എന്നും വൈകീട്ട് സ്കൂള്‍ വിട്ടു വന്നതിനു ശേഷം -
കൂട്ടുകാരോടോത്തു തൊടിയിലും,വയലുകളിലും പൂക്കള്‍ പറിക്കാന്‍ പോയതും..
പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു അനിയോടും,അച്ചനോടും,അമ്മയോടും
കൂടെ പൂക്കളം തീര്‍ത്തതും..അതു കഴിഞ്ഞു ചായയും കുടിച്ചു നേരെ പോകും..
അടുത്തുള്ള ക്ഷേത്ര മൈതാനിയില്‍ ഒരുപാടു പരിപാടി ഉണ്ടാകും...
ഓട്ടവും,ചാട്ടവും,ഓണത്തല്ല്,തവളച്ചാട്ടം,തൊപ്പി റൈസ് തുടങ്ങി
ഒരുപാടു കളികള്‍......ഒരു പരിപാടിക്കും കൂടില്ലെങ്കിലും മറ്റുള്ളവര്‍
കൂടുന്നതും സമ്മാനങ്ങള്‍ വാങ്ങുന്നതും കാണാന്‍ ഞാനുമുണ്ടാകും..
ഉച്ച വരെയുള്ള പരിപാടി കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ നല്ലൊരു
വിഭവ സമ്രിദമായ ഭക്ഷണം റെഡിയായിട്ടുണ്ടാകും..........
തുമ്പപ്പൂവിന്‍ നിറം പോലുള്ള ചോറും,എന്‍റെ പൊന്നമ്മയുടെ
കൈപുണ്യം വിളിച്ചോതുന്ന സാമ്പാറും,അവിയലും,മോര് കറിയും
ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ ഒരു കപ്പലോടവുന്നതിലധികം
വെള്ളം വരുന്നു....ഞാനും,അച്ഛനും,അനിയനും ഭക്ഷണം കഴിക്കുംബോലും
അമ്മ അടുക്കളയില്‍ മറ്റെന്തിങ്ങിലും തിരക്കിലായിരിക്കും....
കൂടെ ഇരിക്കാന്‍ വിളിച്ചാലും അമ്മ വരില്ല..നമ്മള്‍ എല്ലാരും
കഴിച്ചിട്ടേ അമ്മ കഴിക്കു,അതമ്മയുടെ വാശിയാണ്..
ഓര്‍മ്മിക്കാന്‍ ഇത്തിരിയെ ഉള്ളുവെങ്കിലും, ഓര്‍മിക്കുമ്പോള്‍
ഉള്ളിന്‍റെ ഉള്ളില്‍ ഒരു വിങ്ങല്‍.....................
ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ മങ്ങലേല്പിച്ച മനസിന്റെ-
വേദനയായിരിക്കാം.............."

1 Comments:

At August 20, 2010 at 7:11 AM , Blogger കുണിയന്‍കാരന്‍ said...

ഓര്‍മ്മിക്കാന്‍ ഇത്തിരിയെ ഉള്ളുവെങ്കിലും, ഓര്‍മിക്കുമ്പോള്‍
ഉള്ളിന്‍റെ ഉള്ളില്‍ ഒരു വിങ്ങല്‍.....................
ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ മങ്ങലേല്പിച്ച മനസിന്റെ-
വേദനയായിരിക്കാം.............."

 

Post a Comment

Subscribe to Post Comments [Atom]

<< Home