നിലാവില്ലാത്ത ഒരു രാത്രി...
ആകാശം കാര്‍മേഘം കൊണ്ട് മൂടപ്പെട്ട ഈ രാത്രിയില്‍....
വെറുതെ ആകാശവും നോക്കി നിന്നപ്പോള്‍...
എപ്പോഴോ...നിന്റെ ഓര്മ എന്നെ തേടിയെത്തി....
തുമ്പ പൂവിന്‍ വിശുദ്ധിയും,തുളസീ ദളത്തില്‍ നിന്നുറ്റിവീഴും -
മഞ്ഞിന്‍ കണംപോലെ പരിശുധമായിരുന്ന പ്രണയത്തില്‍-
നീ നല്‍കിയ ആ നല്ല ഓര്‍മകളുമായി ഞാന്‍ ഇവിടെ കാത്തിരിക്കുന്നു....
ഒരിക്കലും നിനക്ക് എന്‍റെ അടുത്തെത്താന്‍ കഴിയില്ലെന്നറിഞ്ഞിട്ടും
വെറുതേ ഞാന്‍ കാത്തിരിക്കുന്നു.........സിന്ദൂരം ചാര്‍ത്താന്‍ വെമ്പി നില്‍ക്കുന്ന
സന്ധ്യയായി,എന്‍റെ അധരങ്ങള്‍ ചാലിച്ച നിന്‍ അനുരാഗത്തിനായ്
എത്രയെത്ര സന്ധ്യകളില്‍ സ്വപ്നത്തിന്‍റെ നൂലുകളില്‍ നാം ഊഞ്ഞാലാടി....
ഓര്‍മ്മകള്‍ മനസ്സില്‍ തിരയടിക്കുമ്പോള്‍ നിനക്ക് വേണ്ടി തൂവുന്നു എന്‍ മിഴികള്‍......
ഇനിയും ആ സന്ധ്യക്കുവേണ്ടി മായാത്ത,ഒരിക്കലും മരിക്കാത്ത ഓര്‍മകളും പേറി
കാത്തിരിക്കുന്നു ഞാന്‍...

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home